സരിത എസ് നായരെ ജോസ് കെ മാണി ഡൽഹിയിൽ വച്ച് രണ്ടാഴ്ചയോളം ലൈംഗികമായി ഉപയോഗിച്ചു; പുതിയ ആരോപണവുമായി പിസി ജോർജ് രംഗത്ത്: ക്രൈം പുറത്തുവിട്ട പി സിയുടെ ശബ്ദരേഖ കേൾക്കാം
ഒരു പാർട്ടിയിൽ നിന്നപ്പോഴും, വിരുദ്ധ ചേരികളിൽ നിന്നപ്പോഴും കെഎം മാണിയും പിസി ജോർജ്ജും രാഷ്ട്രീയത്തിലെ ബദ്ധ ശത്രുക്കൾ ആയിരുന്നു. ജോസ് കെ മാണി നേതൃത്വത്തിലേക്ക് വന്നപ്പോഴും ഇതുതന്നെയാണ് സ്ഥിതി. പിസി ജോർജ് ജോസിനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. സമാനമായി പേരു പറഞ്ഞില്ലെങ്കിൽ കൂടിയും പിസി ജോർജിന്റെ മകൻ
ഇപ്പോൾ ഇതാ ജോസ് കെ മാണിക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് പിസി ജോർജ്. കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ കത്തുന്ന വിഷയമായ സോളാറിന്റെ ചുവട് പിടിച്ച് തന്നെയാണ് ജോസിനെതിരെ ജോർജ് ആഞ്ഞടിച്ചിരിക്കുന്നത്. സോളാർ കേസിൽ പ്രതിയായ സരിത എസ് നായരെ ജോസ് കെ മാണി രണ്ടാഴ്ചയോളം ഡൽഹിയിൽ താമസിപ്പിച്ച് ലൈംഗികമായി ഉപയോഗിച്ചു എന്ന ആരോപണമാണ് ജോർജ് ഉന്നയിച്ചിരിക്കുന്നത്. ക്രൈം ഓൺലൈൻ ന്യൂസിലാണ് ജോർജ് തന്റെ ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നത്. ആരോപണങ്ങളുടെ ശബ്ദരേഖ ചുവടെ.
Comments
Post a Comment