ലോറിയില്‍ സ്പിരിറ്റ്‌; അകമ്ബടിയായി ബൈക്കും; കൊല്ലങ്കോട് പിടിച്ചത് 1650 ലിറ്ററോളം സ്പിരിറ്റ്‌ ; മൂന്നുപേര്‍ അറസ്റ്റില്‍

 



ഓണം ലക്ഷ്യമാക്കി വ്യാജവാറ്റിന് വേണ്ടി തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ 1650 ലിറ്ററോളം സ്പിരിറ്റ്‌ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി.47 കന്നാസുകളിലായി ലോറിയിലാണ് കടത്തിയത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.സ്പിരിറ്റ് കടത്തിക്കൊണ്ടുവന്ന ലോറിക്ക് അകമ്ബടിയായി ഒരു ബൈക്കും വന്നിരുന്നു. മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലങ്കോട് എക്സൈസ് പാർട്ടി കേസിന്റെ തുടർ നടപടികള്‍ സ്വീകരിച്ചു വരുന്നു.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് സർക്കിള്‍ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാര്‍, എക്സൈസ് ഇൻസ്പെക്ടർമാരായ ടി.ആർ,മുകേഷ് കുമാർ, കെ.വി.വിനോദ്, ആർ.ജി.രാജേഷ്, എസ്.മധുസൂദനൻ നായർ, ഡി.എസ്.മനോജ് കുമാർ, ഗ്രേഡ്‌ എഇ ഐ.സുനില്‍, പ്രിവന്റ്റ്റീവ് ഓഫീസർ രാജകുമാർ, സിവില്‍ എക്സൈസ് ഓഫീസർമാരായ വിശാഖ്, രജിത്ത്, അരുണ്‍, ബസന്ത്‌, രഞ്ജിത്ത്. ആർ.നായർ,മുഹമ്മദ് അലി, സുബിൻ, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ വിനോജ് ഖാൻ സേട്ട്, രാജീവ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Comments

Popular posts from this blog

വൗവ്, സൂപ്പർബ്യൂട്ടി, നിങ്ങള്‍ ഹോട്ട് ആണ്; ഞാൻ അത് അയക്കട്ടെ”: കന്നട താരം ദർശൻ ആരാധകന്റെ ജനനേന്ദ്രിയം തകർത്ത് കൊലപ്പെടുത്തിയത് കാമുകി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിനാൽ; ക്രൂരകൃത്യത്തിന്റെ കൂടുതൽ വിശദാംശങ്ങൾ കുറ്റപത്രം സമർപ്പിച്ചതോടെ പുറത്ത്.

എന്നേക്കാൾ ഇരുപത്തിയഞ്ച് വയസ്സിലധികം പ്രായവ്യത്യാസം അവനുണ്ടായിരുന്നു,

വനിതാ സുഹൃത്തിനൊപ്പം ഉറങ്ങുകയായിരുന്നു ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം ബംഗളൂരുവിൽ; യുവതി സുഹൃത്തിൻറെ വീട്ടിലെത്തിയത് ഭർത്താവിനെ ഭയന്ന്: വിശദാംശങ്ങൾ വായിക്കാം