Posts

Showing posts from September, 2024

ലോറിയില്‍ സ്പിരിറ്റ്‌; അകമ്ബടിയായി ബൈക്കും; കൊല്ലങ്കോട് പിടിച്ചത് 1650 ലിറ്ററോളം സ്പിരിറ്റ്‌ ; മൂന്നുപേര്‍ അറസ്റ്റില്‍

Image
  ഓണം ലക്ഷ്യമാക്കി വ്യാജവാറ്റിന് വേണ്ടി തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ 1650 ലിറ്ററോളം സ്പിരിറ്റ്‌ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി.47 കന്നാസുകളിലായി ലോറിയിലാണ് കടത്തിയത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.സ്പിരിറ്റ് കടത്തിക്കൊണ്ടുവന്ന ലോറിക്ക് അകമ്ബടിയായി ഒരു ബൈക്കും വന്നിരുന്നു. മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലങ്കോട് എക്സൈസ് പാർട്ടി കേസിന്റെ തുടർ നടപടികള്‍ സ്വീകരിച്ചു വരുന്നു. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് സർക്കിള്‍ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാര്‍, എക്സൈസ് ഇൻസ്പെക്ടർമാരായ ടി.ആർ,മുകേഷ് കുമാർ, കെ.വി.വിനോദ്, ആർ.ജി.രാജേഷ്, എസ്.മധുസൂദനൻ നായർ, ഡി.എസ്.മനോജ് കുമാർ, ഗ്രേഡ്‌ എഇ ഐ.സുനില്‍, പ്രിവന്റ്റ്റീവ് ഓഫീസർ രാജകുമാർ, സിവില്‍ എക്സൈസ് ഓഫീസർമാരായ വിശാഖ്, രജിത്ത്, അരുണ്‍, ബസന്ത്‌, രഞ്ജിത്ത്. ആർ.നായർ,മുഹമ്മദ് അലി, സുബിൻ, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ വിനോജ് ഖാൻ സേട്ട്, രാജീവ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

വൗവ്, സൂപ്പർബ്യൂട്ടി, നിങ്ങള്‍ ഹോട്ട് ആണ്; ഞാൻ അത് അയക്കട്ടെ”: കന്നട താരം ദർശൻ ആരാധകന്റെ ജനനേന്ദ്രിയം തകർത്ത് കൊലപ്പെടുത്തിയത് കാമുകി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിനാൽ; ക്രൂരകൃത്യത്തിന്റെ കൂടുതൽ വിശദാംശങ്ങൾ കുറ്റപത്രം സമർപ്പിച്ചതോടെ പുറത്ത്.

Image
  നടൻ ദർശനും നടി പവിത്ര ഗൗഡയും പ്രതികളായ രേണുകാസ്വാമി കൊലക്കേസിലെ കൂടുതല്‍വിവരങ്ങള്‍ പുറത്ത്. കേസില്‍ പോലീസ് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍വിവരങ്ങള്‍ പുറത്തുവന്നത്. കൊല്ലപ്പെട്ട രേണുകാസ്വാമി നടി പവിത്ര ഗൗഡയ്ക്ക് അയച്ച അശ്ലീലസന്ദേശങ്ങളുടെ ഉള്ളടക്കങ്ങളടക്കം 3991 പേജുകളുള്ള കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. നടൻ ദർശന്റെ ആരാധകനായ രേണുകാസ്വാമി ദർശന്റെ പെണ്‍സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീലസന്ദേശങ്ങള്‍ അയച്ചതാണ് ക്രൂരമായ കൊലപാതകത്തിന് കാരണമായതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.  കൊല്ലപ്പെട്ട രേണുകാസ്വാമി ഇൻസ്റ്റഗ്രാമിലൂടെ പവിത്ര ഗൗഡയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. നടിയെ അപമാനിക്കുന്നരീതിയിലുള്ള സന്ദേശങ്ങള്‍ക്ക് പുറമേ സ്വന്തം നഗ്നചിത്രങ്ങളും ഇയാള്‍ നടിക്ക് അയച്ചുനല്‍കിയിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു. ‘ഹായ്, നിങ്ങള്‍ ‘ഹോട്ട്’ ആണ്, ദയവായി നിങ്ങളുടെ നമ്ബർ അയക്കൂ. എന്നില്‍നിന്ന് എന്താണ് നിങ്ങള്‍ കാണാൻ പ്രതീക്ഷിക്കുന്നത്? ഞാൻ അത് അയക്കട്ടെ’- ഇങ്ങനെയായിരുന്നു രേണുകാസ്വാമി നടിക്ക് അയച്ച ഒരുസന്ദ...

എന്നേക്കാൾ ഇരുപത്തിയഞ്ച് വയസ്സിലധികം പ്രായവ്യത്യാസം അവനുണ്ടായിരുന്നു,

Image
  എന്നേക്കാൾ ഇരുപത്തിയഞ്ച് വയസ്സിലധികം പ്രായവ്യത്യാസം അവനുണ്ടായിരുന്നു, ഒരു കൂട്ടുകാരിയുടെ മകന്റെ കല്യാണ പന്തലിൽ വെച്ചാണ് ഞാനവനെ ആദ്യമായി കാണുന്നത്, ആ കല്യാണത്തിനിടക്ക്  അവൻ എന്നെ പല തവണ നോക്കുന്നതു കണ്ടിട്ടായിരുന്നു ഞാനവനെയും ശ്രദ്ധിക്കാൻ തുടങ്ങിയത്,  " ഈ കൊച്ചു പയ്യനെന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത് ? "  എന്നതായിരുന്നു എന്റെ ആദ്യ ചിന്ത,  അതു കൊണ്ടു തന്നെ ആദ്യമൊന്നും ഞാനത് അത്ര കാര്യമാക്കിയില്ല, എന്നാൽ സമയം ചെല്ലുന്തോറും ഒരു കൊച്ചു പയ്യന്റെ വെറും നോട്ടമല്ല അതെന്ന് എനിക്കു മനസ്സിലാവാൻ തുടങ്ങി, എന്നിട്ടും ഞാനതിനു മറ്റ് അർത്ഥതലങ്ങളൊന്നും നൽകാൻ ശ്രമിച്ചില്ല പകരം ചിലപ്പോൾ എന്നെ അറിയാവുന്ന എനിക്ക് പെട്ടന്ന് ഒാർമ്മിച്ചെടുക്കാൻ കഴിയാത്ത  ആരെങ്കിലുമായിരിക്കാം എന്നു ചിന്തിക്കാനാണു ഞാൻ ശ്രമിച്ചത് ! അങ്ങിനെയൊക്കെയാണെലും എന്റെ ഒാർമ്മയുടെ താളുകളിൽ എവിടെയെങ്കിലും അങ്ങിനെയൊരു മുഖമുണ്ടോ എന്നു ഞാൻ ചെറുതായി തിരഞ്ഞെങ്കിലും അങ്ങിനെ പരിചിതമുള്ളവരുടെ കൂട്ടത്തിലായി ആ മുഖം തെളിഞ്ഞതുമില്ലാ, സത്യത്തിൽ ഒരാൾ നമ്മളെ നോക്കുമ്പോൾ ആ സമയം ഒരാവശ്യമില്ലാതെയും നമ്മുടെ മനസ്സാണ് അനാവശ്യമായി അവർ ...