ഖാത്ത് ഇലകൾ അടക്കി വാഴുന്ന ഫൈഫ കൊടുമുടി; സൗദിയിലെ സ്വർഗ്ഗം
സൗദിയിലെ സ്വർഗമാണെങ്കിലും അവിടെ നിന്നും ഒരില എടുത്താൽ മതി, യാത്ര ജയിലിലേക്കാകും. കണ്ണെത്താ ദൂരത്തോളം പച്ചപ്പും ഖാത്ത് മരങ്ങളും. വാഹനമൊന്ന് തെന്നിയാൽ കൊക്കയിലേക്കാണ്. ഹിംയർ സാമ്രാജ്യ കാലം മുതൽ ലോകത്തെ അമ്പരപ്പിച്ച ഫൈഫ അഥവാ ഫീഫ ഗോത്രക്കാരുടെ കഥ. സൗദിയിലെ അമ്പരപ്പിക്കുന്ന ഭൂപ്രദേശം. ഏതൊരു മഴയിലും കുത്തിയൊലിച്ചു പോകാവുന്ന വഴികൾ. ആരാണ് ഫൈഫക്കാർ. എന്താണ് ഖാത്തിന്റെ ചരിത്രം. ആ മലനിരകളിലൂടെ ഇന്നൊഴുകുന്ന ഇരമ്പമെന്താണ്. കാണാം
Comments
Post a Comment