എന്നേക്കാൾ ഇരുപത്തിയഞ്ച് വയസ്സിലധികം പ്രായവ്യത്യാസം അവനുണ്ടായിരുന്നു, ഒരു കൂട്ടുകാരിയുടെ മകന്റെ കല്യാണ പന്തലിൽ വെച്ചാണ് ഞാനവനെ ആദ്യമായി കാണുന്നത്, ആ കല്യാണത്തിനിടക്ക് അവൻ എന്നെ പല തവണ നോക്കുന്നതു കണ്ടിട്ടായിരുന്നു ഞാനവനെയും ശ്രദ്ധിക്കാൻ തുടങ്ങിയത്, " ഈ കൊച്ചു പയ്യനെന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത് ? " എന്നതായിരുന്നു എന്റെ ആദ്യ ചിന്ത, അതു കൊണ്ടു തന്നെ ആദ്യമൊന്നും ഞാനത് അത്ര കാര്യമാക്കിയില്ല, എന്നാൽ സമയം ചെല്ലുന്തോറും ഒരു കൊച്ചു പയ്യന്റെ വെറും നോട്ടമല്ല അതെന്ന് എനിക്കു മനസ്സിലാവാൻ തുടങ്ങി, എന്നിട്ടും ഞാനതിനു മറ്റ് അർത്ഥതലങ്ങളൊന്നും നൽകാൻ ശ്രമിച്ചില്ല പകരം ചിലപ്പോൾ എന്നെ അറിയാവുന്ന എനിക്ക് പെട്ടന്ന് ഒാർമ്മിച്ചെടുക്കാൻ കഴിയാത്ത ആരെങ്കിലുമായിരിക്കാം എന്നു ചിന്തിക്കാനാണു ഞാൻ ശ്രമിച്ചത് ! അങ്ങിനെയൊക്കെയാണെലും എന്റെ ഒാർമ്മയുടെ താളുകളിൽ എവിടെയെങ്കിലും അങ്ങിനെയൊരു മുഖമുണ്ടോ എന്നു ഞാൻ ചെറുതായി തിരഞ്ഞെങ്കിലും അങ്ങിനെ പരിചിതമുള്ളവരുടെ കൂട്ടത്തിലായി ആ മുഖം തെളിഞ്ഞതുമില്ലാ, സത്യത്തിൽ ഒരാൾ നമ്മളെ നോക്കുമ്പോൾ ആ സമയം ഒരാവശ്യമില്ലാതെയും നമ്മുടെ മനസ്സാണ് അനാവശ്യമായി അവർ ...
Comments
Post a Comment