കെഎസ്ഇബി ഇൻകൽ 7മെഗാവാട്ട് സോളാർ പദ്ധതിയിൽ അഴിമതി; ചട്ടം ലംഘിച്ച് ഉപകരാർ രൂപ; കൈക്കൂലി ഉറപ്പിക്കുന്ന ഫോൺ കോൾ റെക്കോർഡ് അടക്കം പുറത്തുവിട്ട് ഏഷ്യാനെറ്റ്: നൽകി, കോഴയായി ഉറപ്പിച്ചത് 5കോടി വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
കെഎസ്ഇബിയുടെ സൗരോർജ്ജ പദ്ധതികളിൽ നടക്കുന്നത് കോടികളുടെ അഴിമതി. സർക്കാരിന് പങ്കാളിത്തമുള്ള ഇൻകെലിന് കരാർ നൽകിയ ഏഴ് മെഗാവാട്ട് സൗരോർജ്ജ പദ്ധതിയിൽ ഉറപ്പിച്ചത് അഞ്ച് കോടിയോളം മാനെജർ സാംറൂഫസ് കൈപ്പറ്റിയതിൻറെ തെളിവുകളും ഇടനിലക്കാരൻറെ രൂപയുടെ കോഴ ഇൻകെലിലെ ജനറൽ കോഴപ്പണം വെളിപ്പെടുത്തലും ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പുറത്തു വിട്ടു. ഉപകരാർ പാടില്ലെന്ന കരാർ വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് ഇൻകെലിന്റെ ഇടപാട്.
വൈദ്യുതി പ്രതിസന്ധി മറികടക്കാൻ കൊണ്ടുവന്ന സൗരോർജ്ജ പദ്ധതിയാണ് കെഎസ്ഇബിയുടെ കഞ്ചിക്കോട്ടെ സോളാർ പവർ പ്ലാൻറ്. കഞ്ചിക്കോടും ബ്രഹ്മപുരത്തുമായി ഏഴ് മെഗാവാട്ട് സൗരോർജ്ജ പ്ലാൻറുകളാണുള്ളത്. പദ്ധതി കെഎസ്ഇബി നൽകിയത് വ്യവസായ മന്ത്രി ചെയർമാനായുള്ള ഇൻകലിന്. പ്ലാൻറ് സ്ഥാപിച്ച് വൈദ്യുതി ഉത്പാദനം തുടങ്ങി സർക്കാരിന് പങ്കാളിത്തമുള്ള ഇൻകെൽ കെഎസ്ഇബിക്ക് കൈമാറണമെന്നാണ് കരാർ. എന്നാൽ ചട്ടം ലംഘിച്ച് 2020ജൂൺ മാസം ഇൻകൽ കരാർ മറിച്ചുവിൽക്കുകയായിരുന്നു. ഇതിന്റെ രേഖകളാണ് പുറത്തുവന്നത്.
33കോടി95ലക്ഷം രൂപക്ക് തമിഴ്നാട്ടെ റിച്ച് ഫൈറ്റോകെയർ എന്ന കമ്ബനിക്കാണ് നൽകിയിട്ടുള്ളത്. ഈ കൈമാറലിൽ കോഴയായി മറിഞ്ഞതും കോടികളാണ്. ഇൻകൽ സോളാർ വിഭാഗം ജനറൽ മാനെജർ സാംറൂഫസാണ് സ്വകാര്യ കമ്ബനിക്ക് ഉപകരാർ ഉറപ്പിച്ചത്. പത്ത് ലക്ഷം വാട്ടാണ് ഒരു മെഗാവാട്ട്. അങ്ങനെ വാട്ട് ഒന്നിന് 56രൂപക്ക് കെഎസ്ഇബി ഇൻകലിന് നൽകിയ കരാർ, ആദ്യം നാൽപത്തിനാല് രൂപക്ക് സ്വകാര്യകമ്ബനിക്ക് മറിച്ചു. ഏഴ് മെഗാവാട്ട് പദ്ധതിൽ ഈ നീക്കത്തിൽ മാത്രം കമ്മീഷൻ രണ്ടരക്കോടി രൂപ. റിച്ച് ഫൈറ്റോക്കെയർ പ്രതിനിധിയും സാംറൂഫസും ഡീൽ ഉറപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.
Comments
Post a Comment