Posts

Showing posts from August, 2024

വനിതാ സുഹൃത്തിനൊപ്പം ഉറങ്ങുകയായിരുന്നു ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം ബംഗളൂരുവിൽ; യുവതി സുഹൃത്തിൻറെ വീട്ടിലെത്തിയത് ഭർത്താവിനെ ഭയന്ന്: വിശദാംശങ്ങൾ വായിക്കാം

Image
  ബെംഗളുരുവിലെ കെങ്കേരിയില്‍ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. സുഹൃത്തായ യുവതിക്കൊപ്പം ഉറങ്ങുകയായിരുന്ന നവ്യശ്രീ (28) ആണ് കൊല്ലപ്പെട്ടത്. രാവിലെ കിടക്കയിലെ രക്തത്തിന്‍റെ നനവ് കണ്ടാണ് തൊട്ടടുത്ത് കിടന്നുറങ്ങിയിരുന്ന സുഹൃത്തായ പെണ്‍കുട്ടി വിവരമറിഞ്ഞത്. ബെംഗളുരു സ്വദേശിയാണ് കൊല്ലപ്പെട്ട നവ്യശ്രീ. ഭർത്താവിനെ പേടിച്ചാണ് നവ്യ സുഹൃത്തിന്റെ വീട്ടിലെത്തിയത്. സംഭവത്തില്‍ ഭർത്താവ് കിരണ്‍ (31) അറസ്റ്റിലായി. ഇയാള്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ്. അർദ്ധരാത്രി നവ്യശ്രീയെ വാ പൊത്തിപ്പിടിച്ച്‌ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. നവ്യശ്രീയും കിരണും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകുമായിരുന്നു. തന്നെ കിരണ്‍ ഉപദ്രവിക്കുമെന്ന് ഭയമുണ്ടെന്ന് കുടുംബത്തോടും സുഹൃത്തുക്കളോടും നവ്യശ്രീ പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് സുഹൃത്തായ ഐശ്വര്യയുടെ വീട്ടില്‍ എത്തിയത്. ഇരുവരും സംസാരിച്ച ശേഷം രാത്രി കിടന്നുറങ്ങി രാവിലെ ദേഹത്ത് നനവ് തട്ടി എഴുന്നേറ്റ ഐശ്വര്യ കണ്ടത് കിടക്ക മുഴുവൻ രക്തം. ഐശ്വര്യ ഭയന്ന് നിലവിളിച്ച്‌ അയല്‍ക്കാരെയും പിന്നീട് പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. താൻ തന്നെയാണ് കൊലപാതകം നടത്തിയതെന...

ജൂനിയർ ആർട്ടിസ്റ്റിന്റെ വീട്ടിലെത്തി അമ്മയോട് മോശമായി പെരുമാറി; അവർ അടിച്ചിറക്കി: മുകേഷിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്.

Image
  നടനും എം.എല്‍.എയുമായ മുകേഷിനെതിരേ വീണ്ടും ഗുരുതര ആരോപണം. ജൂനിയർ ആർട്ടിസ്റ്റ് സന്ധ്യയാണ് മുകേഷിനെതിരേ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. തന്റെ സുഹൃത്തായ ഒരു ജൂനിയർ ആർട്ടിസ്റ്റിന്റെ വീട്ടിലെത്തിയ മുകേഷ് മോശമായി പെരുമാറിയെന്നുംഅദ്ദേഹത്തെ അവിടെനിന്ന് അടിച്ച്‌ പുറത്താക്കിയെന്നും സന്ധ്യ ആരോപിച്ചു. ഇല്ലെങ്കില്‍ ജോലിയില്ലാതെ വീട്ടില്‍ ഇരിക്കാൻ പറഞ്ഞുവെന്നും സന്ധ്യ ആരോപിച്ചു. അഭിനയ മോഹം കൊണ്ടാണ് സിനിമയിലെത്തയത്. ഞാൻ ആകെ ഒരു സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ. ‘അമല’ എന്ന ചിത്രത്തില്‍. അവസരം ലഭിക്കണമെങ്കില്‍ വഴങ്ങണമെന്നാണ് പ്രൊഡക്ഷൻ കണ്‍ട്രോളർ പറഞ്ഞത്. എനിക്ക് അങ്ങനെ അവസരം വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ ജോലി ഇല്ലാതെ വീട്ടിലിരുന്നോളൂ എന്നാണ് പറഞ്ഞത്. സിനിമ മാത്രമാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞതോടെ അവസരങ്ങള്‍ ഇല്ലാതായി”- സന്ധ്യ വ്യക്തമാക്കി.പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം പ്രതിഫലം തട്ടിയെടുത്ത അനുഭവവും തനിക്കുണ്ടായെന്ന് സന്ധ്യ പറഞ്ഞു. ലൊക്കേഷനില്‍ ഭക്ഷണം നല്‍കുന്നതില്‍ പോലും കടുത്ത വിവേചനമുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു.

ചിത്രത്തിൽ ആദ്യം കണ്ണിൽ പതിയുന്നത് പൂച്ചയോ, ചെരുപ്പോ? നിങ്ങളുടെ സ്വഭാവം അറിയാൻ അതുമതി; ഒപ്റ്റിക്കൽ ഇല്യൂഷൻ ഡി കോഡിങ് വായിക്കാം.

Image
  നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ഒപ്റ്റിക്കല്‍ ഇല്യൂഷൻ ഗെയിമുകള്‍ എന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ എല്ലാവരും ഇത് കളിക്കാറുണ്ട്. എന്നാല്‍ നമ്മുടെ സ്വഭാവ സവിശേഷതകളെക്കുറിച്ച്‌ നമുക്ക് തന്നെ മനസിലാക്കാൻ ഒപ്റ്റിക്കല്‍ ഇല്യൂഷൻ ചിത്രങ്ങള്‍ കൊണ്ട് കഴിയും ഇത് എങ്ങിനെയെന്നല്ലേ?. നമുക്ക് നോക്കാം. ഈ ചിത്രത്തിലേക്ക് നിങ്ങളൊന്ന് നോക്കൂ. ഇതില്‍ രണ്ട് വസ്തുക്കളാണ് നിങ്ങള്‍ക്ക് കാണാൻ കഴിയുക. ചിലർച്ച്‌ പൂച്ചയെ ആകും ഈ ചിത്രത്തില്‍ കാണാൻ കഴിയുക. എന്നാല്‍ മറ്റ് ചിലർക്ക് ആകട്ടെ ചെരിപ്പും. എന്തുകൊണ്ടാണ് ഇങ്ങിനെയല്ലെ?. ഈ ചിത്രത്തില്‍ നാം കാണുന്നതും നമ്മുടെ സ്വഭാവവും തമ്മില്‍ ബന്ധപ്പെട്ട് കിടക്കുന്നതാണ് ഇതിന് കാരണം. ഈ ചിത്രത്തില്‍ ചെരിപ്പാണ് ആദ്യം കാണുന്നത് എങ്കില്‍ വളരെ കാര്യശേഷിയും ഉത്സാഹവും ഉള്ളവരാണ് നിങ്ങള്‍ എന്നാണ് അർത്ഥം. സ്വന്തം ആഗ്രഹത്തെ കയ്യെത്തി പിടിയ്ക്കാൻ അശ്രാന്തം പരിശ്രമിക്കും. എന്നാല്‍ ഇതിനിടെ വിശ്രമം വേണമെന്ന ഓർമ്മപ്പെടുത്തല്‍ കൂടിയാണ് ഈ ചിത്രം. ആളുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവർ ആകും നിങ്ങള്‍. ആളുകളുമായി അടുത്തിടപഴകാൻ ആഗ്രഹിക്കുന്ന നിങ്ങള്‍ക്ക് ധാരാളം സുഹൃത്തുക...